Post Category
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയർമാനായി പ്രൊഫ. കെ.എൻ. ഹരിലാൽ ചുമതലയേറ്റു. സെപ്റ്റംബറിലെ സർക്കാർ ഉത്തരവ് പ്രകാരം പ്രൊഫ. കെ.എൻ. ഹരിലാൽ ചെയർമാനും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് എന്നിവർ അംഗങ്ങളുമായി ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപീകരിച്ചിരുന്നു. കേരള യൂണിവേഴ്‌സിറ്റി ഓഫീസ് ക്യാംപസിൽ ധനകാര്യ വകുപ്പിന്റെ പരിശീലന കേന്ദ്രമായ സി.റ്റി.എഫ്.എം.-ൽ ആണ് ധനകാര്യ കമ്മീഷന്റെ താല്ക്കാലിക ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുളളത്.
പി.എൻ.എക്‌സ്. 4723/2024
date
- Log in to post comments