Skip to main content

എം.ഫാം പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാൻ അവസരം

        കേരളത്തിലെ വിവിധ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും ലഭ്യമായ സീറ്റുകളിൽ 2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള അവസരം www.cee.kerala.gov.in ൽ ലഭ്യമാക്കിയിട്ടുണ്ട്വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഫോൺ: 0471 2525300.

പി.എൻ.എക്‌സ്. 4738/2024

 

date