Skip to main content

പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിങ്

        കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 26ന് രാവിലെ 11ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും. കുറുമ്പകൗണ്ടർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലേക്കുള്ള എം.ബി.ബി.എസ് പ്രവേശനം സംബന്ധിച്ച് ഉണ്ണികൃഷ്ണൻ എം. സമർപ്പിച്ച പരാതി, പിന്നാക്ക സമുദായക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി മുമ്പാകെ അഖില കേരള ധീവരസഭ ജനറൽ സെക്രട്ടറി ദിനകരൻ സമർപ്പിച്ച ഹർജി എന്നിവ പരിഗണിക്കും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ.എ.വി.ജോർജ്ജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ സിറ്റിങ്ങിൽ പങ്കെടുക്കും

പി.എൻ.എക്‌സ്. 4739/2024

date