Skip to main content

അനുയാത്ര റിഥം ഉദ്ഘാടനം

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കലാ പ്രതിഭകളുടെ സംസ്ഥാന ആർട്ട് ട്രൂപ്പ് അനുയാത്ര റിഥം പ്രഖ്യാപനം 23ന് വൈകിട്ട് 6മണിക്ക് തിരുവനന്തപുരം ലുലു ഇന്റർനാഷണൽ മാളിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. പരിപാടിയിൽ ചലച്ചിത്ര കലാ സാംസ്കാരിക മേഖലകളിലെ വിവിധ വ്യക്തികൾ പങ്കെടുക്കും.

കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ‘ ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് ’ പദ്ധതി വഴി കലാ സാഹിത്യ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ഭിന്നശേഷിക്കാരിൽ നിന്ന് മികച്ച പ്രകടനം നടത്തിയ പ്രതിഭകളെയാണ് പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്.

പി.എൻ.എക്‌സ്. 4742/2024

date