Skip to main content

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് സ്‌പോട്ട് അലോട്ട്‌മെന്റ്

2024-25 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/ സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ്  25 ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ രാവിലെ 10ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം നേടിയവർ കോളേജുകളിൽ നിന്നുള്ള നിരാക്ഷേപപത്രം  ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്ന് തന്നെ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾക്ക്0471-2560363364.

പി.എൻ.എക്‌സ്. 4748/2024

date