Skip to main content

അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗ്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണം

കാഞ്ഞങ്ങാട് നഗരസഭാ ദേശീയ പാതയോരങ്ങളിലും പ്രദേശത്ത് പൊതുസ്ഥലങ്ങളിലും സംസ്ഥാന പാതയോരങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും സ്ഥാപിക്കപ്പെട്ട മുഴുവന്‍ അനധികൃത പരസ്യ ബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗ്സുകളും കൊടിതോരണങ്ങളും സ്ഥാപിച്ചവര്‍ തന്നെ ഒരാഴ്ചക്കകം സ്വമേധയ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും ആയതിന് ചെലവായ തുകയും പിഴയുമടക്കം ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.  കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്ത് അനധികൃത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച പരാതികള്‍ പൊതു ജനങ്ങള്‍ക്ക്  8848166726 എന്ന നമ്പറില്‍ അറിയിക്കാവുന്നതാണ്.

date