Skip to main content

സർട്ടിഫിക്കറ്റ് കോഴ്സ്

        വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്.ആർ.പി) സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി/തത്തുല്യ കോഴ്സും ഐ.ടി.ഐ ൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗണ്ടറി മാൻ, ടൂൾ ആൻഡ് ഡൈ മേക്കർ (ജിഗ്സ് ആൻഡ് ഫിക്സ്ച്ചേർസ്), ടൂൾ ആൻഡ് ഡൈ മേക്കർ (ഡൈസ് ആൻഡ് മോൾഡ്) എന്നീ ട്രേഡുകളിൽ ഒന്ന് പാസ് ആയവരോ റ്റി.എച്ച്.എസ്.എൽ.സി ൽ ഫിറ്റിംഗ്/കാർപെന്ററി/ടാർണിംഗ് ട്രേഡ് എന്നിവയിൽ ഒന്ന് പാസായവരോ ആയിരിക്കണം. അപേക്ഷ ഫോം 60 രൂപ (എസ്.എസി, എസ്.ടി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7ന് വൈകിട്ട് നാല് മണി വരെ. കൂടുതൽ വിവരങ്ങൾക്ക്www.cpt.ac.inഫോൺ: 0471 2360391, 9744328621

പി.എൻ.എക്‌സ്. 4765/2024

date