Skip to main content

പി.ജി മെഡിക്കൽ കോഴ്സ്: ഭിന്നശേഷിക്കാരുടെ ശാരീരിക പരിശോധന

സംസ്ഥാനത്തെ പി.ജി. മെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ച ഭിന്നശേഷി വിദ്യാർത്ഥികൾക്കായി 24ന് രാവിലെ 10.30  ന് തിരുവനന്തപുരം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യലയത്തിൽ മെഡിക്കൽ ബോർഡ് നടക്കും. മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികളെ പി.ജി. കോഴ്‌സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.  വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്. 4775/2024

date