Post Category
വാക് ഇൻ ഇന്റർവ്യൂ
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 2024 ഒക്ടോബർ 25 ന് രാവിലെ 11 മണിക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എസ്.എസ്.എൽ.സി / തത്തുല്യം, പി.ബി.എക്സ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിലുള്ള 6 മാസത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 18 – 41 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. മേൽവിലാസം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010, ഫോൺ: 0471 2720977.
പി.എൻ.എക്‌സ്. 4790/2024
date
- Log in to post comments