Post Category
വിജ്ഞാപനത്തിൽ ഭേദഗതി
കേരള സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി 2024 ഒക്ടോബർ 15 ന് പ്രസിദ്ധീകരിച്ച 11-ാം നമ്പർ നിയമന വിജ്ഞാപനത്തിൽ ഭേദഗതി വരുത്തി. പുതുക്കിയ വിജാഞാപന പ്രകാരം പെർമനന്റ് ലോക് അദാലത്തിൽ എറണാകുളത്ത് നിലവിലുള്ള എൽ.ഡി ക്ലർക്ക് തസ്തികയിൽ 26,500-60,700 ശമ്പള തസ്തികയിൽ സ്റ്റേറ്റ് സബോർഡിനേറ്റ് ജുഡീഷ്യൽ സർവീസിലോ, ഹൈക്കോടതിയിലോ സർവീസിലുള്ള എൽഡി ക്ലർക്കുമാർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.kelsa.keralacourts.in .
പി.എൻ.എക്‌സ്. 4791/2024
date
- Log in to post comments