Skip to main content

മോപ് അപ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി.ജി. നഴ്സിംഗ്  കോഴ്‌സിലേക്കുളള മോപ് അപ് അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്  ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയും പ്രോസ്‌പെക്ടസ് ക്ലോസ് 12(c) പ്രകാരമുള്ള രേഖകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ഒക്ടോബർ 28 ന് ഉച്ചയ്ക്ക് 12.00 മണിക്കുള്ളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് സംബന്ധിച്ച വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ : 04712525300.

പി.എൻ.എക്‌സ്. 4805/2024

date