Skip to main content

സീനിയർ പ്രോജക്ട് അസോസിയേറ്റ്

        തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനിറ്റിക്സ് വിഭാഗത്തിനു കീഴിലെ DBT നിദാൻ കേന്ദ്രയിൽ സീനിയർ പ്രോജക്ട് അസോസിയേറ്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.

        പ്രായപരിധി 45 വയസ്. മോളികുലാർ ടെക്നിക്കിൽ പ്രവർത്തിപരിചയമോ പരിശീലനമോ ലഭിച്ചവരും ലൈഫ് സയൻസിൽ പിഎച്ച്ഡി (DNA Isolation, PCR, Sanger sequencing, NGS, MLPA) ഉള്ളവരും ആയിരിക്കണം അപേക്ഷകർ. ബയോടെക്നോളജി അല്ലെങ്കിൽ ഹ്യൂമൻ ജെനെടിക്സിൽ പി.എച്ച്.ഡിയും മോളികുലർ ഡയഗ്നോസിസ് ഓഫ് ജെനെടിക് ഡിസോർഡറൽ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും Bioinformatics Analysis of NGS data അഭികാമ്യം. പ്രതിമാസ വേതനം 42,000 രൂപ. കരാർ കാലാവധി ഒരു വർഷം. മേൽപറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 8ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.tmc.kerala.gov.in, ഫോൺ: 0471 2528855, 2528055

പി.എൻ.എക്‌സ്. 4832/2024

date