Skip to main content

നാഷണൽ സർവീസ് സ്‌കീം സംസ്ഥാന പുരസ്‌കാരങ്ങൾ ബുധനാഴ്ച സമ്മാനിക്കും: മന്ത്രി ഡോ. ബിന്ദു

 

2022-23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ഒക്ടോബർ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുസ്‌കാരസമർപ്പണ ചടങ്ങ്.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻവി കെ പ്രശാന്ത് എംഎൽഎഎംപിമാരായ ഡോ. ശശിതരൂർഎ എ റഹീംഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ സന്നിഹിതരാകും.

സംസ്ഥാനതലത്തിൽ വിദഗ്ധസമിതി തിരഞ്ഞെടുത്ത ഏറ്റവും മികച്ച യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും വോളന്റിയർമാർക്കും സർവ്വകലാശാലകൾക്കും ഡയറക്ടറേറ്റുകൾക്കുമാണ് മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിക്കുകയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾകൊണ്ട് ക്യാമ്പസുകളുടെ കാവലാളുകൾ ആവാൻ ഈ സന്നദ്ധസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അറുനൂറിലധികം സ്‌നേഹഭവനങ്ങൾആസാദ് സേനയടക്കം ലഹരിക്കെതിരായ കർമ്മപരിപാടികൾമാലിന്യനിർമ്മാർജ്ജന സംരംഭങ്ങൾചെറു മാന്തോപ്പ് പദ്ധതിസ്‌നേഹാരാമങ്ങൾഅയ്യായിരത്തിലധികം മെഡിക്കൽ ക്യാമ്പുകൾ സ്‌കൂൾ ദത്തെടുക്കൽസൈബർ സുരക്ഷാപദ്ധതികൾസംസ്ഥാനത്ത് ഉടനീളമുള്ള പാലിയേറ്റിവ് പ്രവർത്തനങ്ങൾ തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കുള്ള ആദരസമർപ്പണമാണ് പുരസ്‌കാരങ്ങളെന്നും പറഞ്ഞു.

എൻ.എക്‌സ്. 4850/2024

date