Skip to main content

പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസരം

2024-25 അധ്യയന വർഷത്തെ ആയുർവേദം [BAMS], ഹോമിയോപ്പതി [BHMS], സിദ്ധ [BSMS], യുനാനി [BUMS] കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഒക്ടോബർ 31 രാത്രി 11.59 വരെ ലഭ്യമാണ്. മൂന്നാം ഘട്ട അലോട്ട്‌മെന്റിന് ശേഷം നിലവിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കാണ് പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്.   KEAM 2024 പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ആദ്യ ഘട്ടങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ പുതിയ അപേക്ഷകൾ സമർപ്പിക്കരുത്. എല്ലാ വിദ്യാർത്ഥികളും പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്  26.03.2024 ലെ വിജ്ഞാപനത്തിലെ യോഗ്യതാ വ്യവസ്ഥകൾഅക്കാദമിക് യോഗ്യതകൾസമർപ്പിക്കേണ്ട രേഖകൾ തുടങ്ങിയവയും www.www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായ എൻജിനീയറിംഗ്ആർക്കിടെക്ചർഫാർമസിമെഡിക്കൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സർക്കാർ അംഗീകൃത പ്രോസ്പെക്ടസും പരിശോധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300

പി.എൻ.എക്‌സ്4869/2024

date