Skip to main content

തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാൻ ചുമതലയേറ്റു

തദ്ദേശ സ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് പി. ഡി. രാജൻ ചുമതലയേറ്റു. സെക്രട്ടേറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷിന്റെയും ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെയും സാന്നിധ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ അലക്‌സാണ്ടർ  തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്സ്‌പെഷ്യൽ സെക്രട്ടറി ടി വി അനുപമ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പി.എൻ.എക്‌സ്4872/2024

date