Post Category
സ്‌ട്രേ വേക്കൻസിഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2024-25 വർഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/കോളേജിൽ നവംബർ 5 വൈകുന്നേരം നാലു മണിക്ക് മുമ്പ് പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471 2525300
പി.എൻ.എക്‌സ്. 4873/2024
date
- Log in to post comments