Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 4ന്

2024-25 അദ്ധ്യയന വർഷത്തെ ബി. എസ്‌സി നഴ്‌സിംഗ് കോഴ്‌സിന് സർക്കാർ/സ്വാശ്രയ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 4ന് എൽ.ബി.എസ്സ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ വച്ച് രാവിലെ 10 മണിക്ക് നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്താൽ മാത്രമെ പ്രസ്തുത സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. മുൻ അലോട്ട്‌മെന്റുകളിലൂടെ കോളേജുകളിൽ   പ്രവേശനം ലഭിച്ചവർ ഈ സ്‌പോട്ട് അലോട്ട്‌മെന്റിനുവേണ്ടിയുള്ള  എൻ.ഒ.സി (നിരാക്ഷേപപത്രം) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in  ൽ  അലോട്ട്‌മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദിഷ്ടഫീസ് ഒടുക്കണം. അലോട്ട്‌മെന്റിനുശേഷം കോഴ്‌സ്/കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363364.

പി.എൻ.എക്‌സ്4900/2024

date