Skip to main content

മലയാള ദിന, ഭരണഭാഷ വാരാചരണ പരിപാടികൾക്ക് തുടക്കമായി

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലുള്ള മലയാള ദിനഭരണഭാഷ വാരാചരണ പരിപാടികൾക്ക് തുടക്കമായി. തിരുവനന്തപുരം തൊഴിൽ ഭവനിൽ നടന്ന ചടങ്ങ് എഴുത്തുകാരി ധനുജകുമാരി ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പ്രതിസന്ധികളുടെ പരിണിതഫലമായി ഒൻപതാം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന തന്റെ പുസ്തകങ്ങൾ ഇന്ന് രണ്ട് സർവകലാശാലകളിൽ പാഠ പുസ്തകമായി മാറിയത് ചെറുതല്ലാത്ത പോരാട്ടങ്ങളുടെ പരിണിതഫലമാണെന്ന് ധനുജകുമാരി പറഞ്ഞു. പതിനേഴാമത്തെ വയസ്സിൽ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്ക് തുനിയുമ്പോൾ സമൂഹത്തിനുമുന്നിൽ തോൽക്കാനില്ല എന്ന ചിന്തയായിരുന്നു. അന്ന് മരിച്ചിരുന്നെങ്കിൽ അതായിരിക്കുമായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമെന്ന് ഹരിത കർമ്മ സേന അംഗം കൂടിയായ ധനുജകുമാരി പറഞ്ഞു.

ഇക്കാലത്ത് ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. പൊരുതാൻ മനസ്സുള്ളവർക്ക് മുന്നിൽ ഏത് പ്രതിസന്ധിയും വഴിമാറും. തന്റെ ജീവിതം മുന്നോട്ടുവയ്ക്കുന്ന പാഠം അതാണെന്ന് 'ചെങ്കൽചൂളയിലെ എന്റെ ജീവിതത്തിന്റെഎഴുത്തുകാരി ഓർമിപ്പിച്ചു. ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പിലെ ജീവനക്കാരെ മൂന്ന് വിഭാഗമായി തിരിച്ച് ഒട്ടേറെ മത്സരങ്ങളാണ് സംഘടിപ്പിക്കുക. സംസ്ഥാനതലത്തിൽ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓൺലൈൻ കവിതാലാപനംസാഹിത്യകൃതികളെ അവലംബിച്ചുള്ള ഏകാംഗ വീഡിയോ മത്സരങ്ങൾ വകുപ്പിന്റെ ഫേസ്ബുക്ക് പേജിൽ നടന്നുവരികയാണ്.

ലേബർ കമ്മീഷണറേറ്റ് കോൺഫറൻസ് നടന്ന ചടങ്ങിൽ ജോയിന്റ് ലേബർ കമ്മീഷണർ എം ജി സുരേഷ് ഭരണഭാഷ പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു. ജില്ലാ ലേബർ ഓഫീസർ ബിജു എറിസർച്ച് ഓഫീസർ സി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

പി.എൻ.എക്‌സ്4904/2024

date