പുതുക്കിയ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
സെപ്റ്റംബർ 13ലെ എംസിസി ഷെഡ്യൂൾ പ്രകാരം, ഒക്ടോബർ 25ന് സ്ട്രേ വേക്കൻസി ഘട്ടം ആരംഭിക്കുകയും, 29നു അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുകയുമുണ്ടായി. എന്നാൽ, എംസിസിയുടെ നോട്ടീസ് നമ്പർ. U11011/01/2024-MEC Dated 30.10.2024 പ്രകാരം, സ്ട്രേ ഘട്ടത്തിൽ ഓൾ ഇന്ത്യ ക്വാട്ടയിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികളെ സംസ്ഥാന ക്വാട്ട അലോട്ട്മെന്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ നിർദേശം ലഭിച്ചതിനെ തുടർന്ന്, ഓൾ ഇന്ത്യ ക്വാട്ടയിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളെ ഒഴിവാക്കിയപ്പോൾ ലഭ്യമായ വേക്കൻസി സീറ്റുകൾ കൂടി ഉൾപ്പെടുത്തിയ, പുതുക്കിയ സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഇതിനകം പ്രവേശനം നേടിയ വിദ്യാർത്ഥികൾ നിലവിലെ കോളേജുകളിൽ നിന്നും വിടുതൽ വാങ്ങി പുതുക്കിയ ലിസ്റ്റ് പ്രകാരം ഹയർ ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള കോളേജിൽ/ കോഴ്‌സിൽ പ്രവേശനം നേടണം. ഇതിനകം പ്രവേശനം നേടാത്ത വിദ്യാർത്ഥികൾ പുതുക്കിയ ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള കോളേജിൽ /കോഴ്‌സിൽ പ്രവേശനം നേടണം.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിലെ ‘Data Sheet’ മെനു ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡാൺലോഡ് ചെയ്യാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. നിലവിൽ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള എല്ലാ വിദ്യാർത്ഥികളും അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 5ന് വൈകുന്നേരം 4 നകം പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഫോൺ: 0471 2525300.
പി.എൻ.എക്‌സ്. 4912/2024
- Log in to post comments