Skip to main content

വിവരാവകാശ നിയമം 2005: സർട്ടിഫിക്കറ്റ് കോഴ്സ്

പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി നിലവിൽ വന്ന 2005 ലെ വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഈ മാസം ആരംഭിക്കുന്ന കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് പങ്കെടുക്കാം. rti.img.kerala.gov.in വെബ്സൈറ്റിൽ നവംബർ 15 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

പി.എൻ.എക്‌സ്4913/2024

date