Skip to main content

കല്‍പ്പാത്തിരഥോത്സവം: മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം സാമാധാനപരമായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ 

കല്‍പ്പാത്തി രഥോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുളള മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഡോ.എസ്ചിത്രയുടെ നേതൃത്വത്തില്‍ ചേംബറില്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നു. നവംബര്‍ ആറ് മുതല്‍ 16 വരെയാണ് രഥോത്സവം. 15-നാണ് ദേവരഥ സംഗമം. ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന രഥോത്സവം ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും  ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സാമാധാനപരമായി നടത്തുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. കൃത്യമായ സുരക്ഷാക്രമീകണങ്ങളും ഗതാഗതനിയന്ത്രണവും പൊലീസ ്ഉറപ്പാക്കണമെന്ന് ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ഷേത്രകമ്മിറ്റികള്‍ക്ക് ജില്ലാകളക്ടറേയോ ജില്ലാ പോലീസ് മേധാവിയേയോ നേരിട്ട് ബന്ധപ്പെടാമെന്ന് ജില്ലാകളക്ടര്‍ യോഗത്തില്‍ അറിയിച്ചു. രഥം സഞ്ചരിക്കുന്ന റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നിര്‍വഹിക്കാന്‍ ജില്ലാ കളക്ടര്‍ മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഗതാഗതനിയന്ത്രണത്തില്‍ കൃത്യമായ ആക്ഷന്‍ പ്ലാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് വ്യക്തമാക്കി. ഇടുങ്ങിയ റോഡ് ആയതിനാല്‍ 20 ഇടങ്ങളില്‍ സി.സി.ടി.വി സ്ഥാപിച്ചതായി ജില്ലാ പോലീസ് മേധാവ ിയോഗത്തില്‍അറിയിച്ചു.  എ.എസ്.പി  അശ്വതിജിജി, ഡിവൈ.എസ്.പി വിജയകുമാര്‍, പാലക്കാട് തഹസില്‍ദാര്‍ കെ.മുഹമ്മദ് റാഫി എന്‍.എന്‍,  പാലക്കാട് നഗരസഭാ സെക്രട്ടറി അന്‍സല്‍, ഐസക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date