യുവ ഉത്സവ് 2024: പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കാൻ അവസരം
ശാസ്ത്ര സാങ്കേതികമേഖലയിലെ നൂതന ആശയങ്ങൾ. പരീക്ഷണങ്ങൾ, കണ്ടുപിടിത്തങ്ങൾ എന്നിവ അവതരിപ്പിക്കാൻ യുവതിയുവാക്കൾക്ക് നെഹ്റു യുവകേന്ദ്രം സംഘടിപ്പിക്കുന്ന ജില്ലാതല യുവ ഉത്സവിൽ അവസരം. കലാ സാംസ്‌കാരിക മ ത്സരങ്ങൾക്കു പുറമേയാണ് ഇക്കൊല്ലം ശാസ്ത്രപ്രദർശനവും സംഘടിപ്പിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവ ഒരുക്കുന്ന സ്റ്റാളുകളും യുവ ഉത്സവിലുണ്ടാകും,
മത്സര ഇനങ്ങൾ: കവിതാരചന, പെയിന്റിംഗ്, മൊബൈൽ ഫോട്ടോഗ്രഫി, പ്രഭാഷണം, നാടോടിനൃത്തം. ഗ്രൂപ്പ് സയൻസ് മേളയിലെ ഗ്രൂപ്പിനങ്ങളിൽ പരമാവധി അഞ്ചുപേർക്കു പങ്കെടുക്കാം. വ്യക്തിഗത ഇനവുമുണ്ട്. മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കു കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഒന്നാംസ്ഥാനക്കാർക്കു ഡിസംബർ 14,15 തീയതികളിൽ നടക്കുന്ന സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കാം.
ഇതിൽ വിജയിക്കുന്നവർക്ക് 2025 ജനുവരി 12 മുതൽ 16 വരെ കേന്ദ്ര യുവജനകാര്യ കായികമന്ത്രാലയം മേരാ യുവഭാരത് മുഖേന സംഘടിപ്പിക്കുന്ന ദേശീയ യുവ ഉത്സവിൽ പങ്കെടുക്കാം. . : 9447966988 (വാട്‌സ്ആപ്പ്) 8547628819.
- Log in to post comments