Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ്
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള 2024 വർഷത്തിലെ സ്കോളർഷിപ്പിനുള്ള അപേക്ഷ കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ സ്വീകരിക്കും. 2023ൽ 80 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി പാസായവർക്ക് റെഗുലർ ഹയർ സെക്കൻഡറി തല പഠനത്തിനോ മറ്റ് റെഗുലർ കോഴ്സുകളിൽ ഉപരിപഠനത്തിനോ ചേരുന്നവർക്കും റെഗുലർ പ്രൊഫഷണൽ കോഴ്സുകൾ, ബിരുദ/ബിരുദാനന്തര കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്നവർക്കുമാണ് അർഹത. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: -04812300390.
date
- Log in to post comments