Skip to main content

അറിയിപ്പുകൾ-1

 

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 11,12 തീയ്യതികളില്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പിഎംഎവൈ ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍  സ്വീകരിക്കുന്നതിനായി   നവംബര്‍ 11 ന്   കോഴിക്കോട് ജില്ലാ എംജിഎന്‍ആര്‍ഇജിഎസ്, പിഎംഎവൈ ഭവനപദ്ധതി ഓംബുഡ്‌സ്മാന്‍ വി പി സുകുമാരന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, 12 ന്  തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും  പ്രത്യേക സിറ്റിംഗ് നടത്തും.    രാവിലെ 11 മുതല്‍ ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ഉണ്ടായിരിക്കും.

പിഎംഎവൈ ഗുണഭോക്താക്കള്‍,   എംജിഎന്‍ആര്‍ഇജിഎസ്  തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കാം.  

 ജില്ലാ എക്‌സൈസ് കലാ-കായിക മേള നവംബര്‍ 9 ന്

20 മത് ജില്ലാ എക്‌സൈസ് കലാ-കായിക മേള നവംബര്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ നടക്കും. ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഷാജി  കെ എസ് ഉദ്ഘാടനം നിര്‍വഹിക്കും.    

 

ദീപ്തി ബ്രെയ്‌ലി സാക്ഷരത പദ്ധതി

 സംസ്ഥാന സാക്ഷരത മിഷനും കെഎഫ്ബി അധ്യാപക ഫോറവുമായി ചേര്‍ന്ന് നടത്തുന്ന ദീപ്തി ബ്രെയ്‌ലി സാക്ഷരത പദ്ധതി പ്രകാരം ക്ലാസ്സ് ആരംഭിക്കുന്നു.  കാഴ്ച പരിമിതര്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9446630185.

സിവില്‍ എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിഞ്ജാനം, മറ്റ് വിശദാംശങ്ങള്‍ക്കുമായി www.kepco.co.in &  www.kepconews.blogspot.com സന്ദർശിക്കണം.

റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) യുപിഎസ്  ബൈ ട്രാന്‍സ്ഫര്‍  (കാറ്റഗറി നം. 523/2019) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി കേരള പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഓഫ്‌സെറ്റ് പ്രിന്റര്‍ തസ്തിക അപേക്ഷ ക്ഷണിച്ചു

കുതിരവട്ടത്ത്  ഇംഹാന്‍സിന്റെ  പുനരധിവാസ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഓഫ്‌സെറ്റ് പ്രിന്റര്‍ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  നവംബര്‍ 13 നു വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് (പി.ഒ) 673008 എന്ന വിലാസത്തില്‍  അയക്കണം.
യോഗ്യത. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ ഗവ. അംഗീകൃത ഡിപ്ലോമ ഇന്‍ പ്രിന്റിങ് ടെക്‌നോളജി / കെജിടിഎ ഇതില്‍ ഏതെങ്കിലും ഒന്ന്. ഈ മേഖലയില്‍ ഗവ. അംഗീകൃത സ്ഥാപനങ്ങളിലെ രണ്ട്  വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍: 0495-2359352,  www.imhans.ac.in.

 

റീടെണ്ടര്‍ ക്ഷണിച്ചു

ഇരിങ്ങല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പുതുതായി ആരംഭിക്കുന്ന എസ്ഡിസിയിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ടെണ്ടര്‍ 20 ന് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍: 9495850482.

സൗജന്യ യൂണിഫോം വിതരണം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള 2024 ലെ സൗജന്യ   യൂണിഫോം വിതരണം ഡിസംബര്‍ ഒന്നിന് നടത്തുന്നതിന്റെ മുന്നോടിയായി നവംബര്‍ ഏഴിന്  കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സ്വാഗത സംഘം രൂപികരിച്ചു.  കമ്മറ്റിയുടെ ചെയര്‍മാനായി മോഹന്‍ദാസ് വി കെ (കൗണ്‍സിലര്‍), രക്ഷാധികാരികളായി ജയപ്രകാശ് പി ആര്‍ (ക്ഷേമനിധി ബോര്‍ഡ് അംഗം), ലതീഷ് എന്‍ ഹെസക്കിയേല്‍ (ഡി എല്‍ ഓ) എന്നിവരേയും കൗണ്‍വീനറായി ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സുജയേയും തെരഞ്ഞെടുത്തു. ഫിനാന്‍സ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, റിസപ്ഷന്‍ കമ്മിറ്റി ഫുഡ് എന്നിവയും രൂപീകരിച്ചു.

സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിച്ചു തുടങ്ങി

സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2024 വര്‍ഷത്തെ സ്‌കോളര്‍ഷിപ് നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. ലോട്ടറി ടിക്കറ്റ് വില്‍പ്പന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ച അംഗങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്.

2024 ലെ എസ്എസ്എല്‍സി  പരീക്ഷയില്‍ 80 % മാര്‍ക്കോടെ വിജയിച്ച് റഗുലര്‍ ഹയര്‍ സെക്കണ്ടറി തലപഠനത്തിനോ മറ്റു റഗുലര്‍ കോഴ്‌സില്‍  ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും, റഗുലര്‍ പ്രെഫഷണല്‍ കോഴ്സുകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബര്‍ 30. ഫോണ്‍: 0495-2378222.

date