അറിയിപ്പുകൾ-3
നാളെ നോർക്ക റൂട്ട്സ് കോഴിക്കോട് കേന്ദ്രത്തിൽ അറ്റസ്റ്റേഷൻ ഇല്ല
കോഴിക്കോട് നോർക്ക റൂട്ട്സ് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ കേന്ദ്രത്തിൽ നവംബർ 13 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല. ഈ ദിവസത്തേക്ക് ടോക്കൺ ലഭിച്ചവർ നവംബർ 14 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഹാജരാകണം. ഫോൺ: 7912609608.
മെഡിക്കല്‍ ഓഫീസര്‍ കൂടിക്കാഴ്ച 19 ന്
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ചെറൂപ്പയിലെ എംസിഎച്ച് യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. കൂടികാഴ്ച നവംബര്‍ 19 ന് രാവിലെ 10.30ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍. യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്‌ട്രേഷന്‍. യോഗ്യത, വിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, പകർപ്പ് എന്നിവ സഹിതം കൂടികാഴ്ചക്ക് എത്തണം. ഫോണ്‍: 0495-2800286.
ചുരുക്കപട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നം. 304/2023) തസ്തികയുടെ ചുരുക്കപട്ടികയുടെ പകര്‍പ്പ് കേരള പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
- Log in to post comments