Post Category
എപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 16 ന്
ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നടത്തുന്ന നിയമനത്തിനുള്ള അഭിമുഖം നവംബര്‍ 16ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ട് കമ്പനികളിലായി 30 ഒഴിവ് ഉണ്ട്. വിദ്യാഭ്യാസ യോഗ്യത ഐ.ടി.ഐ, ഡിപ്ലോമ (ടൂ വീലര്‍, ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം), പ്ലസ് ടു, ബിരുദം. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന് ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.
(പി.ആര്./എ.എല്‍.പി/2343)
date
- Log in to post comments