Skip to main content

സംസ്ഥാനസ്കൂൾ ശാസ്ത്രോത്സവം: വൊക്കേഷണൽ എക്സ്പോ സമാപിച്ചു; തൃശൂർ മേഖല ഓവറോൾ ചാമ്പ്യൻ

കേരള സ്കൂൾ ശാസ്ത്രോത്സവത്തോട് അനുബന്ധിച്ച് ലിയോ തെർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വൊക്കേഷണൽ എക്സ്പോയിൽ മേഖലാതലത്തിൽ നടന്ന മൽസരത്തിൽ തൃശ്ശൂർ മേഖല ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാം സ്ഥാനം കൊല്ലവും മൂന്നാം സ്ഥാനം എറണാകുളവും നേടി.

വൊക്കേഷണൽ എക്സ്പോ സമാപന സമ്മേളനം
പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ സി.എ സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗവും എക്സ്പോ കമ്മറ്റി ചെയർമാനുമായ അഡ്വ. ആർ റിയാസ് അധ്യക്ഷത വഹിച്ചു.
ആലപ്പുഴ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കവിത, വി എച്ച് എസ് സി. ഡിഡിജി. സിന്ധു ആർ, വി എച്ച് എസ് സി ഡിഡിസി  ഉബെദുള്ള എം, ഡിഡി ധന്യ ആർ കുമാർ, ചെങ്ങന്നൂർ റീജിയണൽ
അസി. ഡയറക്ടർ ഷാലി ജോൺ, വൊക്കേഷണൽ എക്സ്പോ ജനറൽ കൺവീനർ അനുഷ് എൻ, ജയലേഖ ആർ എസ്, സന്തോഷ് ബേബി, ഷൈജിത്ത് വി.റ്റി, അഭിലാഷ് ജി ആർ, അനി കെ അലക്സ് എന്നിവർ പങ്കെടുത്തു.

മോസ്റ്റ് ഇന്നവേറ്റീവ് വിഭാഗത്തിൽ  ഒന്നാംസ്ഥാനം ആർ എഫ് ജി  എം വി എച്ച് എസ് എസ് കരിക്കോടും, രണ്ടാം സ്ഥാനം  എസ് എ എം വി എച്ച് എസ് എസ്  ഇടവണ്ണയും മൂന്നാം സ്ഥാനം ജി വി എച്ച് എസ് എസ് പുന്നലയും കരസ്ഥമാക്കി.

മോസ്റ്റ് പ്രോഫിറ്റബിൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ജി വി എച്ച് എസ് എസ്  മുട്ടറയും, രണ്ടാം സ്ഥാനം എ കെ എ എസ്  ജി വി എച്ച് എസ് എസ്  പയ്യന്നൂരും,
മൂന്നാം സ്ഥാനം ജി വി എച്ച് എസ് എസ്  വെള്ളനാടും  നേടി.

മോസ്റ്റ് കരിക്കുലം റിലേറ്റഡ് വിഭാഗത്തിൽ
ഒന്നാം സ്ഥാനം ജി വി എച്ച് എസ് എസ് (ബോയ്‌സ് ) കൊട്ടാരക്കരയും, രണ്ടാം സ്ഥാനം ജി വി എച്ച് എസ് എസ്  കടുത്തുരുത്തിയും, മൂന്നാം സ്ഥാനം എസ് എൻ ഡി പി  വി എച്ച് എസ് എസ്  അടിമാലിയും നേടി.

മോസ്റ്റ് മാർക്കറ്റബിൾ വിഭാഗത്തിൽ ജി വി എച്ച് എസ് എസ് അയ്യന്തോൾ ഒന്നാം സ്ഥാനവും,  രണ്ടാം സ്ഥാനം   ജി വി എച്ച് എസ് എസ്  പുതുക്കാടും, മൂന്നാം സ്ഥാനം  ഇളമണ്ണൂർ വി എച്ച് എസ് എസ് പത്തനംതിട്ടയും നേടി.
ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയവർക്കുള്ള ട്രോഫി സമാപന സമ്മേളത്തിൽ വിതരണം ചെയ്യും.

date