Post Category
ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിംഗ്
തൊടുപുഴ ജില്ലാ ആശുപത്രിയുടെ ഭാഗമായ ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററില്‍ വെച്ച് നടത്തുന്ന 45 ദിവസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നേഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിസംബര്‍ 3 മുതല്‍ 30 വരെയാണ് കോഴ്സ് കാലാവധി. സീറ്റുകൾ പത്ത് എണ്ണം. യോഗ്യതകള്‍:- എം.എസ്.സി.നേഴ്‌സിംഗ് /ബി.എസ്.സി.നേഴ്‌സിംഗ്/ജനറല്‍ നേഴ്‌സിംഗ് ഏതെങ്കിലും പാസ്സായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് ഫീസ്-5000 രൂപ.ഫോൺ:-8547585309, 9447715655
date
- Log in to post comments