മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ അവസരം
**മിൽമ ഉത്പ്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാം
ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന് നവംബർ 25, 26 തിയ്യതികളിൽ തിരുവനന്തപുരം ഡെയറിയിൽ അവസരം ഒരുക്കുന്നു. സഹകരണ സംഘങ്ങളിൽ നിന്നും ശേഖരിക്കുന്ന പാൽ പാസ്ചറൈസ് ചെയ്ത് വിവിധ ഘട്ടങ്ങളിലൂടെ വിപണിയിൽ എത്തിക്കുന്നതും മറ്റ് ഉത്പ്പന്നങ്ങളുടെ നിർമാണ രീതികളും കാണാം. ഈ ദിവസങ്ങളിൽ മിൽമയുടെ ഉത്പ്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാനും കഴിയും.
ഇതിന്റെ ഭാഗമായി ഹൈസ്കൂൾ/ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി 21ന് പൊതുവിജ്ഞാന പ്രശ്നോത്തരി മത്സരവും 22ന് പെയിന്റിംഗ് മത്സരവും നടത്തും. അമ്പലത്തറയിലുള്ള മിൽമ ഡെയറിയിൽ വെച്ച് രാവിലെ 9.30 മുതലാണ് മത്സരങ്ങൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർ milmatd.quiz@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 20ന് വൈകീട്ട് 5ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
- Log in to post comments