Skip to main content

അസാപ് കേരളയിൽ  പ്രഫഷണൽ സ്കിൽ പരിശീലനം

പട്ടികവർഗ്ഗ വികസനവകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ്, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി പരിശീലനം നേടാം.

കോഴ്സ് വിവരങ്ങൾ: മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ് കോഴ്സ്, ദൈർഘ്യം: 960 മണിക്കൂർ (6 മാസം) മെഷീൻ ഓപ്പറേറ്റർ അസിസ്റ്റൻറ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് കോഴ്‌സ് ദൈർഘ്യം: 480 മണിക്കൂർ (3 മാസം) യോഗ്യത: പട്ടികവർഗ്ഗ വിദ്യാർത്ഥി ആയിരിക്കണം.യോഗ്യത , 10-ാ ം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐഡിപ്ലോമ  പ്രായ പരിധി: 18 നും 35 നും മദ്ധ്യേ.

റെസിഡൻഷ്യൽ കോഴ്‌സ്  ആയതിനാൽ താമസവും ഭക്ഷണവും സൗജന്യമാണ്.പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ലക്കിടി, കിൻഫ്ര ഐ ഐ ഡി പാർക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്. കേരള - 679301 വിശദവിവരങ്ങൾക്ക് ബന്ധപെടുക : 9495999667, 807513644

 

 

date