Skip to main content

സർഗധനരായ എഴുത്തുകാരുടെ  മാതൃകകൾ പിൻതുടരണം: മുഖ്യമന്ത്രി

ഭാഷയിലും സാഹിത്യത്തിലും സർഗധനരായ എഴുത്തുകാരുടെ മാതൃകകൾ പിൻതുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ നടന്ന ചടങ്ങിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  വൈജ്ഞാനിക പുരസ്‌കാര വിതരണവും വെബ്പോർട്ടൽ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്തവണത്തെ വൈജ്ഞാനിക പുരസ്‌ക്കാരങ്ങൾക്ക് അർഹരായിരിക്കുന്നത് മൂന്ന് വ്യക്തികളാണ്. കവിചരിത്രകാരൻപത്രാധിപർഅധ്യാപകൻ തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ അധ്യക്ഷനുമായ എൻ വി കൃഷ്ണവാരിയരുടെ  പേരിലുള്ള പുരസ്‌ക്കാരമാണ് കവിയായ  പി എൻ ഗോപീകൃഷ്ണന് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ 'ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കഥഎന്ന പുസ്തകമാണ് ഈ പുരസ്‌ക്കാരത്തിന് അർഹമായിരിക്കുന്നത്. എൻ വിയെ പോലെ തന്നെ കാവ്യലോകത്തു മാത്രമായി തന്റെ ഇടപെടലുകൾ ചുരുക്കാത്ത പി എൻ ഗോപീകൃഷ്ണന്റെ കൈകളിലേക്ക് എൻ വിയുടെ പേരിലുള്ള പുരസ്‌കാരം എത്തിച്ചേരുന്നതിൽ തികഞ്ഞ ഔചിത്യഭംഗിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എഴുത്തുകാരനും ഭാഷാവിദഗ്ധനുമായിരുന്ന ഡോ. കെ എം ജോർജിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഗവേഷണ പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. ടി തസ്ലീമയാണ്. ഗവേഷണ രംഗത്ത് കൂടുതൽ സംഭാവനകൾ നൽകാനും ഡോ. കെ എം ജോർജ്ജിനെ പോലുള്ളവർ ഏറ്റെടുത്ത ഭാഷാ പരിപോഷണ പ്രവർത്തനങ്ങൾക്ക് മികവുറ്റ സംഭാവന നൽകാനുമുള്ള പ്രോത്സാഹനമായി ഈ പുരസ്‌ക്കാരം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചരിത്രകാരനും ഗവേഷകനും എഴുത്തുകാരനുമായ എം പി കുമാരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള വിവർത്തന പുരസ്‌ക്കാരത്തിന് അർഹയായിരിക്കുന്നത് ഡോ. എസ് ശാന്തിയാണ്. കൂടുതൽ ഇതര ഭാഷാ കൃതികൾ മലയാള ഭാഷയ്ക്കു പരിചയപ്പെടുത്താനുള്ള പ്രോത്സാഹനമായി മാറട്ടെ ഈ പുരസ്‌ക്കാരം എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരജേതാവ് പി എൻ ഗോപീകൃഷ്ണൻഎം പി കുമാരൻ സ്മാരക വിവർത്തന പുരസ്‌കാര ജേതാവ് എസ് ശാന്തി  എന്നിവർക്ക് ഒരു ലക്ഷം രൂപ വീതമുള്ള പുരസ്‌കാരവും ഡോ. ടി തസ്ലീമക്ക് മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ഡോ. കെ എം ജോർജ് സ്മാരക ഗവേഷണപുരസ്‌കാരവും ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എംഎൽഎമേയർ ആര്യാ രാജേന്ദ്രൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ,  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ എന്നിവർ സന്നിഹിതരായി.

പി.എൻ.എക്സ്. 5255/2024

date