Post Category
സ്‌പെഷ്യൽ അലോട്ട്‌മെന്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
2024-25 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിലേക്കും പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ലിസ്റ്റുകൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിക്കുന്നവർ നവംബർ 23 നകം ഫീസ് ഒടുക്കി അതത് കോളേജുകളിൽ നവംബർ 25 നകം കോളേജുകളിൽ പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് 04712560363,64 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പി.എൻ.എക്സ്. 5257/2024
date
- Log in to post comments