ഹൗസ്‌ബോട്ട് ജീവനക്കാര്‍ക്ക് ദുരന്തനിവാരണ ശില്‍പശാല നടത്തി
ആലപ്പുഴ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധസേന ഡയറക്ടറേറ്റ് തിരുവനന്തപുരത്തിന്റെ സഹകരണത്തോടെ ഹൗസ്‌ബോട്ട് ജീവനക്കാര്‍ക്കുള്ള ദുരന്തനിവാരണ ഏകദിന ശില്‍പശാല നെഹ്രുട്രോഫി ഫിനിഷിംഗ് പോയിന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ പ്രേംജി. സി ശില്‍പശാല ഉദ്ഘാടനം ചെയ്തു. പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റര്‍ എബ്രഹാം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ദേശീയ ദുരന്തനിവാരണ സേന സബ് ഇന്‍സ്പെക്ടര്‍ കമാന്‍ഡന്റ് സന്ദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ക്ലാസുകള്‍ നയിച്ചത്. ജില്ലാ ദുരന്ത നിവാരണ ജൂനിയര്‍ സൂപ്രണ്ട് സുധീഷ് കുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് ചിന്തു. സി, ജില്ലാ കളക്ട്രേറ്റിലെ ദുരന്തനിവാരണ ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുറമുഖ വകുപ്പ്, ടൂറിസം വകുപ്പ്, ടൂറിസം പൊലീസ് എന്നിവയിലെ ജീവനക്കാരും ശില്‍പശാലയില്‍ പങ്കെടുത്തു. പങ്കെടുത്ത മുഴുവന്‍ ബോട്ട് ജീവനക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
(പി.ആര്‍./എ.എല്‍.പി./2533)
- Log in to post comments