Skip to main content

ദേശീയ ഭരണഘടനാ ദിനം ആചരിച്ചു

സിവില്‍ സ്റ്റേഷനില്‍ ജീവനക്കാരുടെ നേത്യത്വത്തില്‍ ദേശീയ ഭരണ ഘടന ദിനം ആചരിച്ചു. ഭരണ ഘടന നിര്‍മ്മാണസഭ ഭരണ ഘടന അംഗീകരിച്ച 1949 നവംബര്‍ 26 ന്റെ ഓര്‍മ പുതുക്കലാണ് ദേശീയ ഭരണ ഘടന ദിനമായി ആചരിക്കുന്നത്.
കലക്‌ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ.ഡി.എം. ടി. വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡപ്യുട്ടി കലക്ടര്‍മാരായ സി.അബ്ദുല്‍ റഷീദ്, ജയശങ്കര്‍ പ്രസാദ് സി.രാമചന്ദ്രന്‍, ഡോ. ജെ.ഒ.അരുണ്‍, എ.നിര്‍മ്മലകുമാരി എന്നിവര്‍ സന്നിഹിതരമായിരുന്നു.

 

date