Skip to main content

മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം

പൊന്നാനി  ന്യൂനപക്ഷ  യുവജന   പരിശീലന കേന്ദ്രത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎസ് സി, എസ്.എസ്.സി, ബാങ്ക്, റെയില്‍വെ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 80 ശതമാനവും മറ്റ് പിന്നാക്ക വിഭാക്കാര്‍ക്ക് 20 ശതമാനം സീറ്റുകളുമാണുള്ളത്.
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് രണ്ട് ഫോട്ടോ എന്നിവ സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്‌സ് പൊന്നാനി, മാസ് കോംപ്ലക്‌സ്, തൃക്കാവ്, പിഒ പൊന്നാനി 679577. വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍  0494 2667388 .

 

date