Post Category
ജില്ലാ പദ്ധതി രൂപീകരണം: ജില്ലാതല അവലോകന യോഗം
ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പുരോഗതി അവലോകനം ചെയ്യാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ്റെ അധ്യക്ഷതയിൽ ജില്ലാതല നിരീക്ഷണ സമിതി യോഗം ചേർന്നു.
ജില്ലാ പദ്ധതി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട 29 ഉപസമിതികളുടെ കൺവീനർമാർ യോഗത്തിൽ പങ്കെടുത്തു. ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലാ പദ്ധതി രൂപീകരണത്തിനുള്ള നിർദേശങ്ങൾ ഉപസമിതികൾ തയാറാക്കി നൽകും. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ജില്ലാ പദ്ധതി തയാറാക്കുന്നത്.
ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അസിസ്റ്റൻ്റ് കളക്ടർ അൻജീത് സിംഗ്, ആസൂത്രണ സമിതി അംഗം എ. എസ്. അനിൽ കുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് ടി. ജ്യോതി മോൾ, അസിസ്റ്റൻ്റ് പ്ലാനിംഗ് ഓഫീസർ ഡോ. ടി.എൽ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു
date
- Log in to post comments