Skip to main content

ഫോക്‌ലോർ ഫെസ്റ്റിൽ 100 പേരുടെ കവിയരങ്ങ് ഇന്ന്(ഡിസംബർ 15)

വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റ് 2024ൻ്റെ ഭാഗമായി വിശാല കൊച്ചി സാംസ്കാരിക വേദി 'എൻ്റെ കവിത'- 100 കവികളുടെ കവിയരങ്ങ് ഇന്ന്(ഡിസംബർ 15) രാവിലെ 9:30 മുതൽ എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ നടത്തും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം നിർവ്വഹിക്കും.

വിശാല കൊച്ചി സാംസ്കാരിക വേദി പ്രസിഡൻ്റ് ഷൈൻ ആൻ്റണി അധ്യക്ഷനാകും. സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തും.

നാലു സെഷനുകളായി വൈകുന്നേരം 4.30 വരെയാണ് കവിയരങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സെഷനിലും 25 പേർക്ക് അവസരമുണ്ടാകും.

date