Skip to main content

പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നു

 

    തിരുവനന്തപുരം ജില്ലയിലെ 90 ബ്ലോക്ക് / മുനിസിപ്പല്‍ / കോര്‍പ്പറേഷനുകളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കുന്നു.  ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും കോര്‍പ്പറേഷനുകളില്‍ അഞ്ച് വീതവുമാണ് ഒഴിവുകള്‍.  18 നും 40 നും മദ്ധ്യേ പ്രായമുള്ളവരും പ്രീഡിഗ്രി / പ്ലസ് ടു പാസായവരായിരിക്കണം അപേക്ഷകര്‍.  കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.  ജില്ലയില്‍ ഒഴിവുള്ള പ്രമോട്ടര്‍മാരില്‍ 10 പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും.  എസ്.എസ്.എല്‍.സിയും 50 വയസും ആണ് യോഗ്യത.  ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന് റവന്യു അധികാരികളുടെ സാക്ഷ്യപത്രവും, വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് / ടി.സിയുടെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം.
    ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കളില്‍ നിന്നും ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ / എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നവംബര്‍ 30 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
    അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും ജില്ലാ പട്ടിജാതി വികസന ഓഫീസ് ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.പി 1959/2017)
 

date