Skip to main content

അറിയിപ്പുകൾ

 

ജൂനിയര്‍ റസിഡന്റ് കരാര്‍ നിയമനം

 

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്കാലിക നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്കു കീഴില്‍ ആറുമാസം കരാര്‍ അടിസ്ഥാനത്തിലാണു നിയമനം. യോഗ്യത എംബിബിഎസ്, സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ (ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍) കീഴിലുള്ള സ്ഥിരം രജിസ്‌ട്രേഷന്‍ ശമ്പളം 45,000 രൂപ. താത്പര്യമുള്ളവര്‍ക്കു വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 20 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 11- ന് അഭിമുഖത്തില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ.

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

 കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന 174 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫാറം വിതരണം ചെയ്യുന്ന അവസാന തീയതി, സമയം ഡിസംബര്‍ 28-ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ 0484-2520783.

 

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്

 

കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യ കോഴ്‌സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്‍ഷിപ്പും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍: 8304926081

തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഏഴുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ 

 

നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും നീര ടെക്നീഷ്യന്‍മാര്‍ക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഇതുവരെ അഞ്ചുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി നല്‍കിയിരുന്നത്. രണ്ടുലക്ഷം രൂപ വരെ ചികിത്സാ ചിലവുകള്‍ക്കു ധനസഹായമായും ലഭിക്കും. 18 നും 65 നും ഇടയില്‍ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും, നീര ടെക്നീഷ്യന്‍മാര്‍ക്കും ഒരു വര്‍ഷത്തേക്ക് ഗുണഭോക്ത്യ വിഹിതമായ 239 രൂപ വാര്‍ഷിക പ്രീമിയമടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ നേടാം. നാളികേര വികസന ബോര്‍ഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം ആദ്യ വര്‍ഷം ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി ലഭിക്കും. കൃഷി ഓഫീസര്‍/പഞ്ചായത്ത് പ്രസിഡന്റ്/കോക്കനട്ട് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍/ സിപിസി ഡയറക്ടര്‍ തുടങ്ങിയവര്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഫോറം, വയസ് തെളിയിക്കുന്ന രേഖയോടൊപ്പം, ഡിമാന്‍ഡ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സഹിതം ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേര ഭവന്‍, എസ്ആര്‍വി റോഡ്, കൊച്ചി - 682011, വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ വെബ്സൈറ്റിലോ (www.coconutboard.gov.in) സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗവുമായോ (0484-2377266) ബന്ധപ്പെടണം.

 

 അവകാശികളില്ലാത്ത 11 വാഹനങ്ങള്‍ പോലീസ് ലേലം ചെയ്യും

 

 കൊച്ചി സിറ്റി ഫോലീസ് യൂണിറ്റിലെ മട്ടാഞ്ചേരി പള്ളുരുത്തി, മരട്, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും പരിധിയിലുമായി അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചു വരുന്ന 11 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റിഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ്‌സെറ്റ് ആയ www.mstcecommerce.com മുഖേന ഡിസംബര്‍ 27 ന് ലേലം ചെയ്യും. ലേല തീയതിക്കു തൊട്ടുമുന്‍പുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാം.

date