Skip to main content

ശ്രീലങ്കന്‍ ഉന്നതോദ്യോഗസ്ഥ സംഘം  കളക്ടറേറ്റ് സന്ദര്‍ശിച്ചു

    ശ്രീലങ്കന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലും മറ്റ് വകുപ്പുകളിലുമുള്ള ഉന്നതോദ്യോഗസ്ഥരുടെ 30 അംഗ സംഘം ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കുന്നതിന് കളക്ടറേറ്റ് സന്ദര്‍ശിച്ചു. സബ് കളക്ടര്‍ ഡോ ദിവ്യ എസ് അയ്യരുമായി സംഘം കൂടിക്കാഴ്ച നടത്തി.  റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രണ്ടുമണിക്കൂറോളം അവര്‍ സബ്കളക്ടറുമായി ആശയ വിനിമയം നടത്തി. ഐ എം ജിയില്‍ ഒരാഴ്ചത്തെ ഔദ്യോഗിക പരിശീലനത്തിനെത്തിയതായിരുന്നു സംഘം. ഉന്നത ഉദ്യോഗരംഗങ്ങളില്‍ ശ്രീലങ്കയെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്ന് ചൂണ്ടിക്കാട്ടിയ സംഘം ഓഫീസ് നിര്‍വഹണത്തില്‍   മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് ഇവിടുത്തേതെന്ന് വിലയിരുത്തുകയും ചെയ്തു. സര്‍ക്കാരിന്റെ നവകേരള മിഷന്‍ ആശയങ്ങളും പദ്ധതി നിര്‍വഹണ രീതിയും സബ്കളക്ടര്‍ സംഘത്തോട് വിശദീകരിച്ചു. അനുകരണീയമായ വും മഹത്തരവുമായ പദ്ധതികളാണിതെന്ന് സംഘത്തലവന്‍ വിജേരത്തന്‍ അഭിപ്രായപ്പെട്ടു.
(പി.ആര്‍.പി 1945/2017)
 

date