Skip to main content

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം

     മത്സ്യഗ്രാമാടിസ്ഥാനത്തില്‍ ജില്ലയില്‍ 35 കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ മാരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ മക്കളും ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദമുള്ളവരും 22നും 45നും മധ്യേ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എം എസ് ഓഫീസ്, /കെജിടിഎ/ വേര്‍ഡ് പ്രോസസിംഗ്/ പി ജി ഡി സി എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. അപേക്ഷകള്‍ ഡിസംബര്‍ 5ന് മുമ്പ് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. 
(പി.ആര്‍.പി 1948/2017)
 

date