സര്‍വ്വമത സമ്മേളന ശതാബ്ദിയാഘോഷ സംസ്ഥാനതല സമാപനം വൈപ്പിന്‍ ഫോക് ലോര്‍ ഫെസ്റ്റില്‍ നാളെ (21)
സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷ സമാപനവും വൈക്കം സത്യാഗ്രഹ സ്മരണയും സംസ്ഥാനതലത്തില്‍ വൈപ്പിന്‍ ഫോക്ലോര്‍ ഫെസ്റ്റി - ന്റെ ഭാഗമായി ആഘോഷിക്കുമെന്ന് കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.
നാളെ (ഡിസംബര്‍ 21) രാവിലെ 10ന് ചെറായി ഗൗരീശ്വര ഹാളില്‍ ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധര്‍മചൈതന്യ ഉദ്ഘാടനം ചെയ്യും. 23 വരെ സമ്മേളനം തുടരും.
സംസ്ഥാന സാംസ്‌കാരിക വകുപ്പ്, ശ്രീനാരായണ അന്തര്‍ദ്ദേശീയ പഠന തീര്‍ത്ഥാന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലും ചെറായി വിജ്ഞാന വര്‍ധിനി സഭയുടെയും സഹോദര സ്മാരക കേന്ദ്രത്തിന്റെയും സഹകരണത്തിലുമാണ് പരിപാടി.
ചെറായി സഹോദര സ്മാരക സെക്രട്ടറി പ്രൊഫ. കെ കെ ജോഷി അധ്യക്ഷനാകുന്ന .ഉദ്ഘാടന സമ്മേളനത്തില്‍ വിജ്ഞാന വര്‍ദ്ധിനി സഭ പ്രസിഡന്റ് കെ കെ പരമേശ്വരന്‍, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ എന്നിവരും പങ്കെടുക്കും. കൊച്ചി ദേവസ്വം പ്രസിഡന്റ് ഡോ. എം കെ സുദര്‍ശനന്‍, കെ പി ഗോപാലകൃഷ്ണന്‍, കെ ജെ ഷൈന്‍, ഇ സി ശിവദാസ് എന്നിവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ 'ഗുരുവിന്റെ ലോകം സമകാലിക ലോകത്തില്‍' എന്ന സെമിനാറില്‍ മുന്‍മന്ത്രി മാത്യു ടി തോമസ് എംഎല്‍എ, സാഹിത്യ നിരൂപകന്‍ എം കെ ഹരികുമാര്‍, പി ജി വിജയന്‍ എന്നിവര്‍ സംസാരിക്കും.
വൈകിട്ട് ആറിനു ഗിന്നസ് ബുക്ക് ഫെയിം ധനുഷ സന്യാലിന്റെ 'ദൈവദശകം' സംഗീത നൃത്താവിഷ്‌കാരം നടക്കും. തുടര്‍ന്ന് വളപ്പ് നൃത്താഞ്ജലിയുടെ കൈകൊട്ടികളി.
22നു രാവിലെ 10നു 'ഗുരുദര്‍ശനവും ബൗദ്ധചിന്തയും' എന്ന വിഷയത്തില്‍ സെമിനാര്‍. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഡോ. അജയ് ശേഖര്‍, ഡോ. ബീന ഗ്രാമപ്രകാശ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് 'ഗുരുവിന്റെ മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും' എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റ്യന്‍ പോളും പറവൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ടി വി നിഥിനും സംസാരിക്കും.
ഉച്ചയ്ക്കു രണ്ടു മുതല്‍ 'ഗുരുദേവ ദര്‍ശനങ്ങളുടെയും ദര്‍ശനത്തിന്റെയും കലാതീത പ്രസക്തിയും ആധുനിക സ്വാധീനവും' എന്ന വിഷയത്തില്‍ വിവിധ വ്യക്തികള്‍ പ്രസംഗിക്കും. വൈകിട്ട് ആറിന് കേരള കലാമണ്ഡലത്തിന്റെ നൃത്തനൃത്യങ്ങള്‍.
23ന് രാവിലെ 10മുതല്‍ 'കാലിക സമൂഹത്തിലെ മതസംഘര്‍ഷങ്ങളും സര്‍വ്വമത സമ്മേളന സന്ദേശവും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ. എം എ സിദ്ദിഖ്, ഡോ. ധര്‍മ്മരാജ് അടാട്ട്, എന്‍ എം പിയേഴ്‌സണ്‍, മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്കു രണ്ടുമുതല്‍ വിവിധ കലാപരിപാടികള്‍.
- Log in to post comments