Post Category
മന്ത്രി ചേർത്തു പിടിച്ചു നൽകിയതു കിടപ്പാടമെന്ന യാഥാർഥ്യം
കിടപ്പാടം യാഥാർഥ്യമായതിന്റെ രേഖ മന്ത്രി പി രാജീവ് ചേർത്തു പിടിച്ചു നൽകിയതിൻ്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണു പുതുവൈപ്പ് തെക്കൻ മാലിപ്പുറം കൂളിയത്ത് വീട്ടിൽ കെ ഡി ജോസഫ്.
വ്യവസായ മന്ത്രി പി രാജീവും കൃഷി മന്ത്രി പി പ്രസാദും പങ്കെടുത്ത കരുതലും കൈത്താങ്ങും കൊച്ചി താലൂക്ക് തല അദാലത്തിലാണ് ഈ സന്തോഷ നിമിഷങ്ങൾ. വാർക്കപ്പണിക്കാരനായ ജോസഫ് കൈവശമുണ്ടായിരുന്ന
ഭൂമിയുടെ ഉടമസ്ഥ രേഖയ്ക്കു വേണ്ടി കഴിഞ്ഞ 30 കൊല്ലങ്ങളിലധികമായി ഓട്ടത്തിലായിരുന്നു. കൈവശ ഭൂമി സംബന്ധിച്ച് അയൽക്കാരുമായി തർക്കം നിലനിന്നിരുന്നതിനാൽ അധികൃതർ സർവെയർ മുഖേന അതു പരിഹരിച്ചാണ് ഇപ്പോൾ 10.37 സെന്റിനു പട്ടയം അനുവദിച്ചു നൽകിയത്.
date
- Log in to post comments