Skip to main content

ഭൂമി പോക്കുവരവ് നടത്തി ലഭിച്ച ആശ്വാസത്തിൽ ടി കെ ഗംഗാധരൻ

 

ഏറെ നാളത്തെ ശ്രമങ്ങൾക്കു ശേഷം ഭൂമി പോക്കുവരവ് നടത്തിക്കിട്ടിയ ആശ്വാസത്തിലാണ് നായരമ്പലം പേരോളിൽ വീട്ടിൽ ടി കെ ഗംഗാധരൻ അദാലത്തിൽ നിന്നും മടങ്ങിയത്.
 പൊക്കാളി കർഷകനായ  ഗംഗാധരൻ 1986 മുതൽ 2017 വരെ  സ്വന്തം തണ്ടപ്പേരിലാണു രണ്ടേക്കറോളം വരുന്ന കൃഷി ഭൂമിയുടെ പോക്ക് വരവ് നടത്തിക്കൊണ്ടിരുന്നത്. എന്നാൽ 2020 ൽ കരം അടയ്ക്കാൻ എത്തിയപ്പോൾ സ്വന്തം പേരിൻ്റെ സ്ഥാനത്ത് മറ്റൊരാളുടെ പേര് വന്നത് ആശങ്കയ്ക്ക് ഇടയാക്കി. കഴിഞ്ഞ മൂന്നു വർഷമായി പേര് തിരുത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. മന്ത്രി പി രാജീവിൻ്റെ നിർദ്ദേശ പ്രകാരം സ്വന്തം തണ്ട പ്പേരിൽ തന്നെ അനുവദിച്ച് ലഭിച്ച  ആശ്വാസത്തിലാണ് ഗംഗാധരൻ.  ഭൂമിക്കു കരം അടച്ചു രസീതും കൈപ്പറ്റിയാണു ഗംഗാധരൻ അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date