Post Category
കരുതലും കൈത്താങ്ങും അദാലത്ത്
2011 ൽ പൂർത്തീകരിച്ച സോജൻ്റെ വീടിന് നമ്പറിടും
കുമ്പളങ്ങി തൊമ്മശേരി വീട്ടിൽ ടി.ജെ. സോജൻ്റെ വീടിന് നമ്പറിട്ട് നൽകാൻ കരുതലും കൈത്താങ്ങും അദാലത്തിൽ തീരുമാനം. രണ്ട് ദിവസത്തിനകം നമ്പറിട്ട് നൽകാനാണ് മന്ത്രി പി.രാജീവ് നിർദേശിച്ചത്.
സോജൻ്റെ വീടിന് താത്കാലിക യു എ നമ്പറാണ് നൽകിയിരുന്നത്. ഇതു മൂലം പല കാര്യങ്ങൾക്കും ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതേ തുടർന്ന് താത്കാലിക നമ്പർ മാറ്റി വീടിന് സ്ഥിര നമ്പർ നൽകണ മെന്നാവശ്യപ്പെട്ട് അദാലത്തിൽ പരാതി നൽകുകയായിരുന്നു.
ഉദ്യോഗസ്ഥരുമായുള്ള തർക്കത്തെ തുടർന്നാണ് സോജൻ്റെ വീടിന് നമ്പർ ലഭിക്കാൻ താമസം നേരിട്ടത്. 2011 ൽ പൂർത്തീകരിച്ച വീടിന് താത്കാലിക നമ്പർ നൽകുന്നതിന് ന്യായീകരണ മില്ലെന്നും പഞ്ചായത്ത് ഉടൻ നമ്പറിട്ട് നൽകാനും മന്ത്രി ഉത്തരവിട്ടു.
date
- Log in to post comments