അപകടഭീഷണി ഉയർത്തുന്ന മരം മുറിച്ചു മാറ്റാൻ അദാലത്തിൽ നിർദേശം
അപകട ഭീഷണി ഉയർത്തുന്ന രക്തചന്ദനമരം മുറിച്ചു മാറ്റാൻ കൊച്ചി കോർപ്പറേഷനു മന്ത്രി പി രാജീവിന്റെ നിർദേശം. പനയപ്പള്ളി സ്വദേശി ആചീസ് വില്ലയിൽ കെ എ അഷറഫിന്റെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടൽ. പരാതിക്കാരൻ്റെ
വീടിനു പടിഞ്ഞാറുഭാഗത്തുള്ള പറമ്പിൽ നിൽക്കുന്ന മരം ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നുവെ
ന്നു നഗരസഭ നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു. ഇതിൽനിന്നു ഇലകൾ കൊഴിഞ്ഞു വീണു വൃ
ത്തിഹീനമായി കിടക്കുന്ന അവസ്ഥയാണ് . ഇത് മൂലം ഈഴജന്തുക്കളുടെ ശല്യം ഉണ്ടെന്നും നഗരസഭ അറിയിച്ചു. ഇവ മുറിച്ചു മാറ്റാൻ അയൽവാസിക്കു നോട്ടീസ് നൽകിയെങ്കിലും സമയപരിധികഴിഞ്ഞിട്ടും മരം മുറിച്ചുമാറ്റിയില്ല. രക്തചന്ദനം മരം ആയതിനാൽ വനംവകുപ്പ് അനുവാദത്തോടു കൂടി മാത്രമേ മുറിച്ചു മാറ്റാൻ പറ്റൂ എന്നായിരുന്നു എതിർകക്ഷിയുടെ മറുപടി.
എന്നാൽ, രക്തചന്ദനം ആണെങ്കിലും മുറിച്ചു മാറ്റുന്നതിനു വനം വകുപ്പിന്റെ അനുമതി വേണ്ടെന്നു എറണാകുളം റേഞ്ച് ഓഫീസർ അദാലത്തിൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയതിനു ശേഷം മരം മുറിച്ചു മാറ്റിയില്ലെങ്കിൽ ചട്ടം 412 പ്രകാരം കോർപ്പറേഷൻ മുറിച്ചുമാറ്റി എതിർകക്ഷിയിൽ നിന്നും ചെലവ് ഈടാക്കണമെന്ന് മന്ത്രി ഉത്തരവിട്ടു.
- Log in to post comments