Post Category
21 പേർക്ക് ആശ്വാസം, മുൻഗണനാ റേഷൻ കാർഡുകൾ ലഭിച്ചു
കരുതലും കൈത്താങ്ങും കുന്നത്തുനാട് താലൂക്ക് അദാലത്തിൽ 21 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു.
എട്ടു പി എച്ച് എച്ച് കാർഡുകളും 13 അന്ത്യോദയ അന്ന യോജന കാർഡുകളും
മന്ത്രിമാരായ പി രാജീവും പി പ്രസാദും ചേർന്നു നൽകി.
ഇവരിൽ 11 പേർ കാൻസർ രോഗികളും 10 പേർ ഡയാലിസിസ് രോഗികളുമാണ്. റേഷൻ കാർഡ് തരം മാറ്റിയതോടെ ഇവർക്ക് ഇനി കൂടുതൽ ചികിത്സാനുകൂല്യങ്ങൾ ലഭിക്കും. താലൂക്കിലെ വിവിധ വിളേജുകളിൽ ഉൾപ്പെടുന്ന സജി ഏലിയാസ്, സുജാത ഷാജി, ഖദീജ, അന്നമ്മ ജോർജ്, ആനി എൻ പി, തങ്കമ്മ, ഷംനാ സിദ്ദിഖ് എന്നിവർക്ക് പി എച്ച് എച്ച് കാർഡുകൾ ലഭിച്ചു .
ജാനു, ഇട്ടുപ്പ്, ആസിയ, ബാബു പി എസ് , അമ്മിണി അച്യുതൻ, സുശീല, അലീമ , അംബിക രവീന്ദ്രൻ, അമ്മിണി, സൈനബ, ശാന്ത, രാധ, രമണി എന്നിവർക്ക് എ എ വൈ കാർഡുകളും ലഭിച്ചു.
date
- Log in to post comments