Skip to main content

അദാലത്ത് ആശ്വാസമായി  ചെല്ലമ്മയ്ക്ക്  സർക്കാരിന്റെ  കരുതലും  കൈത്താങ്ങും

 

ശാരീരിക അവശതയുമായി വീൽ ചെയറിലെത്തിയ തിരുവാണിയൂർ സ്വദേശിയായ 62 കാരി
മേലേത്തുപറമ്പിൽ
ചെല്ലമ്മയ്ക്ക് സർക്കാരിന്റെ കരുതലും കൈത്താങ്ങും.

അദാലത് വേദിയിൽ അവിവാഹിതക്കുള്ള പെൻഷൻ ഉത്തരവ് മന്ത്രി പി പ്രസാദ് ചെല്ലമ്മക്കു കൈമാറി.

 തൻ്റെ രണ്ടു വർഷമായ പരാതിക്കു പരിഹാരം ലഭിക്കുമെന്ന ഉത്തമ ബോധ്യത്തിലാണ് ചെല്ലമ്മ അദാലത്ത് വേദിയിലെത്തിയത്. സഹോദരൻ്റെ ആശ്രിതയായിട്ടാണ് ഇപ്പോൾ കഴിയുന്നത്. 25 വർഷം മുമ്പ് സ്പൈനൽ കോഡിൻ്റെ ഓപ്പറേഷൻ കഴിഞ്ഞതിനാൽ വാക്കർ ഉപയോഗിക്കാതെ നടക്കാനോ പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ  നിർവഹിക്കാനോ കഴിയില്ല. കൂടാതെ മറ്റ് അസുഖങ്ങളടക്കമുള്ള ചികിത്സയ്ക്ക് നല്ലൊരു തുക ചിലവാകുന്നുണ്ട്. സഹോദരൻ ജോലിയിൽ നിന്നു വിരമിച്ചതോടെ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി  അവിവാഹിത പെൻഷൻ ലഭിക്കുന്നതിനായി ശ്രമിച്ചുവെങ്കിലും പല കാരണങ്ങളാൽ മുടങ്ങി.
മുന്നോട്ടുള്ള ചികിത്സ ചെലവുകൾക്കു കുറച്ചെങ്കിലും ആശ്വാസം  കണ്ടെത്താൻ പെൻഷനിലൂടെ ആകുമെന്ന ആശ്വാസത്തിലാണ്  ചെല്ലമ്മ.

date