Post Category
പരാതി തീർപ്പാക്കി.. മന്ത്രി നൽകിയ മധുരം കഴിച്ച് അംബിക മടങ്ങി...
വീടിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല പഞ്ചായത്തിലെ മോട്ടി കോളനി നിവാസിയായ പി കെ അബികയുടെ പരാതി മന്ത്രി പി പ്രസാദ് പരിഹരിച്ചു. പ്രശ്നം പരിഹരിച്ച മന്ത്രി മധുരം നൽകിയാണു അംബികയെ തിരികെ വിട്ടത്.
പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട അംബിക അടുക്കള ഭിത്തിയും മേൽക്കുരയും ഇടിഞ്ഞു വീണ വീട്ടിലാണ് ഏറെ നാളുകളായി താമസിച്ചു വരുന്നത്. അച് ഛനും അമ്മയും സഹോദരങ്ങളും പോയതോടെ വീട്ടിൽ ഒറ്റക്കായി.
വീട് മോശമായതോടെ താമസവും പ്രതിസന്ധിയിലായി. അങ്ങനെയാണ് അഭാലത്തിൽ പരാതി സമർപ്പിക്കുന്നത്. അപേക്ഷയിൻമേൽ അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി പി പ്രസാദ് നിർദേശം നൽകി.
കൂടുതൽ കാത്തിരിപ്പുകളില്ലാതെ പ്രശ്നം പരിഹാരം നേടാനായതിൻ്റെ ആശ്വാസം അംബികയുടെ മുഖത്തുണ്ടായിരുന്നു.
date
- Log in to post comments