Post Category
സാധാരണക്കാർക്ക് അനുകൂലമായി ഉദ്യോഗസ്ഥർ ചട്ടങ്ങൾ വ്യാഖ്യാനിക്കണം - മന്ത്രി പി രാജീവ്
സാധാരണക്കാർക്ക് അനുകൂലമായിട്ടാണ് ഉദ്യോഗസ്ഥർ ചട്ടങ്ങളും നിയമങ്ങളും വ്യാഖ്യാനിക്കേണ്ടതെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
കരുതലും കൈത്താങ്ങും ആലുവ താലൂക്ക് അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അങ്ങനെ ഇല്ലാതെ വരുമ്പോഴാണു മന്ത്രിമാരുടെ സമയം പാഴാകുന്നത്.
യഥാർത്ഥ സംവിധാനം കാര്യക്ഷമമാകുമ്പോൾ ആവശ്യമില്ലാത്ത പരാതികൾ കുറയുമെന്നും മന്ത്രി പറഞ്ഞു. പരാതികളുടെ എണ്ണത്തിൽ വന്ന കുറവ് സംവിധാനം കാര്യക്ഷമമായി മാറുന്നുണ്ട് എന്നതിന്റെ ഉദാഹരണമായി കാണാമെന്നും മന്ത്രി പറഞ്ഞു. ഇനിയും നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
date
- Log in to post comments